സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക സംഘാംഗം പിടിയില്‍

ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കാന് പദ്ധതിയിട്ട അധോലോക സംഘാംഗം പിടിയില്. സമ്പത്ത് നെഹ്റയെന്ന അധോലോക സംഘാംഗത്തെയാണ് ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേന പിടികൂടിയത്. ഇയാള് സല്മാന് ഖാനെ വധിക്കാന് പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള് നടത്തുകയും ചെയ്തതായി ചോദ്യം ചെയ്യലില് വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
 | 

സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക സംഘാംഗം പിടിയില്‍

ചണ്ഡീഗഡ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക സംഘാംഗം പിടിയില്‍. സമ്പത്ത് നെഹ്‌റയെന്ന അധോലോക സംഘാംഗത്തെയാണ് ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേന പിടികൂടിയത്. ഇയാള്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.

മുംബൈിയില്‍ രണ്ടു ദിവസം ചെലവഴിച്ച് ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലും എത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സല്‍മാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും യാത്രകള്‍ രേഖപ്പെടുത്തുകയും ചെയത് ഇയാള്‍ അക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും നിശ്ചയിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

ദേശീയതലത്തില്‍ ഡെക്കാത്തലോണ്‍ താരമായിരുന്ന ഇയാള്‍ ചണ്ഡീഗഡ് പോലീസിലെ ഒരു ഇന്‍സ്പെക്ടറുടെ മകനാണ്. ലോറന്‍സ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ സുപ്രധാന അംഗമാണ്