കടുത്ത ചൂടില്‍ ഉരുകി ഒഡിഷ; 45 ഡിഗ്രി ചൂടില്‍ പാചകത്തിന് വിറകോ ഗ്യാസോ വേണ്ട; വീഡിയോ കാണാം

മഴക്കാലത്ത് മഴവെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും മറ്റും ഉപയോഗിക്കുന്ന കാഴ്ച നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. പക്ഷേ വേനല്ക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിലില് എളുപ്പത്തില് പാചകം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഒഡിഷയിലെ തിത്ത്ലഗ എന്ന ഗ്രാമത്തിലെ ഈ നാട്ടുകാരന്. 45 ഡിഗ്രിയിലെത്തിയ വേനലിന്റെ കാഠിന്യം എത്രമാത്രമാണെന്ന് തെളിയിക്കുകയാണ് തന്റെ നടുറോഡിലെ പാചകത്തിലൂടെ ഇയാള് ചെയ്യുന്നത്. സ്റ്റൗ ഉപയോഗിക്കാതെ റോഡില് വെച്ച് ചൂടാക്കിയ ഒരു ഫ്രൈ പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒരു മിനിറ്റു കൊണ്ടാണ് ഇയാള് ഓംലറ്റ് പാകമാക്കി എടുത്തത്. കാണുമ്പോള് കൗതുകമാണെങ്കിലും ഉത്തരേന്ത്യ അനുഭവിക്കുന്ന കൊടും വേനലിന്റെ നേര്സാക്ഷ്യമാവുകയാണ് ഈ നടുറോഡിലെ പാചകം.
 | 

കടുത്ത ചൂടില്‍ ഉരുകി ഒഡിഷ; 45 ഡിഗ്രി ചൂടില്‍ പാചകത്തിന് വിറകോ ഗ്യാസോ വേണ്ട; വീഡിയോ കാണാം

ഒഡിഷ: മഴക്കാലത്ത് മഴവെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും മറ്റും ഉപയോഗിക്കുന്ന കാഴ്ച നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. പക്ഷേ വേനല്‍ക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിലില്‍ എളുപ്പത്തില്‍ പാചകം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഒഡിഷയിലെ തിത്ത്‌ലഗ എന്ന ഗ്രാമത്തിലെ ഈ നാട്ടുകാരന്‍. 45 ഡിഗ്രിയിലെത്തിയ വേനലിന്റെ കാഠിന്യം എത്രമാത്രമാണെന്ന് തെളിയിക്കുകയാണ് തന്റെ നടുറോഡിലെ പാചകത്തിലൂടെ ഇയാള്‍ ചെയ്യുന്നത്. സ്റ്റൗ ഉപയോഗിക്കാതെ റോഡില്‍ വെച്ച് ചൂടാക്കിയ ഒരു ഫ്രൈ പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒരു മിനിറ്റു കൊണ്ടാണ് ഇയാള്‍ ഓംലറ്റ് പാകമാക്കി എടുത്തത്. കാണുമ്പോള്‍ കൗതുകമാണെങ്കിലും ഉത്തരേന്ത്യ അനുഭവിക്കുന്ന കൊടും വേനലിന്റെ നേര്‍സാക്ഷ്യമാവുകയാണ് ഈ നടുറോഡിലെ പാചകം.

വീഡിയോ കാണാം