ട്രാൻസ്‌ഫോർമറിൽ നിന്നും വൈദ്യുതാഘാതമേറ്റ് തീപിടിച്ചു; യുവാവ് കത്തിയമർന്നു

ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതാഘാതമേറ്റ് തീപിടിച്ചതിനേത്തുടർനന് യുവാവ് വെന്തുമരിച്ചു. ആളുകൾ നോക്കിനിൽക്കേ ഇയാൾ കത്തിയമരുകയായിരുന്നു. സെക്കന്ദരാബാദിലെ കെയ്സ് ഹൈസ്കൂളിന് സമീപമാണ് സംഭവം. ട്രാൻസ്ഫോർമറിന് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവാവിനാണ് വൈദ്യുതാഘാതമേറ്റത്.
 | 

ട്രാൻസ്‌ഫോർമറിൽ നിന്നും വൈദ്യുതാഘാതമേറ്റ് തീപിടിച്ചു; യുവാവ് കത്തിയമർന്നു

ഹൈദരാബാദ്: ട്രാൻസ്‌ഫോർമറിൽ നിന്നും വൈദ്യുതാഘാതമേറ്റ് തീപിടിച്ചതിനേത്തുടർനന് യുവാവ് വെന്തുമരിച്ചു. ആളുകൾ നോക്കിനിൽക്കേ ഇയാൾ കത്തിയമരുകയായിരുന്നു. സെക്കന്ദരാബാദിലെ കെയ്‌സ് ഹൈസ്‌കൂളിന് സമീപമാണ് സംഭവം. ട്രാൻസ്‌ഫോർമറിന് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവാവിനാണ് വൈദ്യുതാഘാതമേറ്റത്.

ഷോക്കേറ്റതോടെ യുവാവിന്റെ ശരീരമാകെ തീപടർന്നു. വസ്ത്രങ്ങളെല്ലാം കത്തി. അപകടം കണ്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൈയ്യിൽ ഒരു ബാഗുണ്ടായിരുന്നുവെന്നും ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി ട്രാൻസ്‌ഫോർമറിൽ നിന്നും ഷോക്കേറ്റതാകാമെന്നും പോലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.