ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ മൃതദേഹമായി അഭിനയം; ‘പരേതനെ’ ആംബുലന്‍സ് തടഞ്ഞ് പിടികൂടി

ലോക്ക് ഡൗണില് വീട്ടിലെത്താന് പുതിയ മാര്ഗ്ഗം തേടിയയാള് പിടിയില്.
 | 
ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ മൃതദേഹമായി അഭിനയം; ‘പരേതനെ’ ആംബുലന്‍സ് തടഞ്ഞ് പിടികൂടി

ശ്രീനഗര്‍: ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ പുതിയ മാര്‍ഗ്ഗം തേടിയയാള്‍ പിടിയില്‍. മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി മൃതദേഹമായി അഭിനയിച്ച് ആംബുലന്‍സില്‍ വീട്ടിലെത്താന്‍ ശ്രമിച്ച ഹക്കിം ദിന്‍ എന്നയാളാണ് പിടിയിലായത്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഭേദമായപ്പോള്‍ ലോക്ക് ഡൗണ്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് വ്യത്യസ്ത മാര്‍ഗ്ഗം പരീക്ഷിച്ചത്.

മരിച്ചുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. മൂന്ന് പേരുടെ സഹായത്തോടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് പരിശോധന നടത്തിയത്.

വാഹന പരിശോധനക്കിടെ ‘പരേതനെ’ ജീവനോടെ പൊക്കിയ പോലീസ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചവരെയും അറസ്റ്റ് ചെയ്തു. നാല് പേരെയും ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്.