വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് അടിയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്, വീഡിയോ

വിവാഹാഭ്യര്ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് അടിയില് തള്ളിയിട്ട് കൊലപ്പെടുത്താന് ശ്രമിച്ച് യുവാവ്.
 | 
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് അടിയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്, വീഡിയോ

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് അടിയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. മുംബൈ വഡാല സ്വദേശിയായ സുമേഷ് ജാദവ് എന്ന 24കാരനാണ് 21 കാരിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഖര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്ന യുവതിയെ ട്രെയിനിന് അടിയിലേക്ക് വലിച്ചിഴച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു സുമേഷ്. യുവതിയും അമ്മയും ചെറുത്തു നില്‍ക്കുകയും മറ്റുള്ളവര്‍ ഓടിയെത്തുകയും ചെയ്തതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.

നേരത്തേ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. സുമേഷിന്റെ മദ്യപാനശീലം മൂലം യുവതി ഇയാളുമായി അകലം പാലിച്ചു. എന്നാല്‍ സുമേഷ് യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച അന്ധേരിയില്‍ നിന്ന് യുവതിക്കൊപ്പം ഇയാള്‍ ട്രെയിനില്‍ കയറി.

ഇതേത്തുടര്‍ന്ന് യുവതി തന്റെ അമ്മയെ വിളിച്ച് ഖര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ യുവാവ് യുവതിയെയും അമ്മയെയും തടഞ്ഞ് വിവാഹാഭ്യര്‍ത്ഥന നടത്തി. യുവതി ഇത് നിഷേധിച്ചതോടെ സുമേഷ് ആത്മഹത്യാ ഭീഷണി മുഴക്കുകയും സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിക്കുകയും ചെയ്തു.

പെട്ടെന്ന് തന്നെ ഈ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞ ഇയാള്‍ യുവതിയെ വലിച്ചിഴച്ച് ട്രെയിനിന് അടിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.