ഊട്ടി മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട ചുമട്ടുതൊഴിലാളിയെ പാലക്കാട് സ്വദേശി കുത്തിക്കൊന്നു

ചായക്കടയില് സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു.
 | 
ഊട്ടി മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട ചുമട്ടുതൊഴിലാളിയെ പാലക്കാട് സ്വദേശി കുത്തിക്കൊന്നു

ഊട്ടി: ചായക്കടയില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു. ഊട്ടി മാര്‍ക്കറ്റിലാണ് സംഭവം. ഉദഗമണ്ഡലം നോണ്ടിമേട് സ്വദേശി ആര്‍. ജ്യോതിമണി (35) ആണ് മരിച്ചത്. ഊട്ടി മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ പച്ചക്കറി കയറ്റിറക്ക് തൊഴിലാളിയായിരുന്നു ഇയാള്‍. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ എന്‍.ദേവദാസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മാര്‍ക്കറ്റ് കോംപ്ലക്‌സിന് തൊട്ടു പിന്നിലുള്ള ചായക്കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ജ്യോതിമണി. തൊട്ടടുത്ത് നിന്നിരുന്ന ദേവദാസിനോട് മാറി നില്‍ക്കാന്‍ ജ്യോതിമണി ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അകലം പാലിക്കണമെന്നായിരുന്നു ജ്യോതിമണി ആവശ്യപ്പെട്ടത്.

വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചായക്കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയെ കുത്തുകയുമായിരുന്നു. ജ്യോതിമണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദേവദാസിനെതിരെ കൊലക്കേസ് എടുത്തതായി പോലീസ് അറിയിച്ചു.