ഒൻപതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

ഒൻപതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ യുവാവ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
 | 

ഒൻപതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

ലഖ്‌നൗ: ഒൻപതുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ യുവാവ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച രാവിലെ നദിയുടെ സമീപത്തായി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. രോഷാകുലരായ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരിച്ചത്.