ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

ജവഹര്ലാല് നെഹ്റു സര്വകലാശാലയിലെ വിദ്യാര്ഥി നേതാവ് ഉമര് ഖാലിദിനെ വധിക്കാന് ശ്രമിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു. വെടിവെച്ച ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ഊര്ജിതമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
 | 

ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വെടിവെച്ച ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിലെ സിസിടിവിലാണ് അക്രമി ഓടിപ്പോകുന്ന ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ‘യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ്’ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭയത്തില്‍നിന്ന് സ്വാതന്ത്ര്യം’ പരിപാടിയില്‍ സംസാരിക്കാനെത്തിയതായിരുന്നു ഉമര്‍. അതീവ സുരക്ഷ മേഖലയായ സ്ഥലത്ത് വെച്ചാണ് കൊലപാതകം ശ്രമം നടന്നിരിക്കുന്നത്. ഉമറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കാന്‍ അക്രമി ശ്രമിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടുകയായിരുന്നു. ഇതിനിടയില്‍ നിലത്തുവീണ തോക്ക് പൊട്ടുകയും ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉമറിന് കഴുത്തിന് പിടിച്ച് താഴെക്ക് വീഴ്ത്തിയ ശേഷം വെടിവെച്ചുവെങ്കിലും അടുത്തുണ്ടായിരുന്ന സുഹൃത്ത് അക്രമിയുടെ കാലില്‍ തൊഴിച്ചതോടെ ഉന്നം തെറ്റി. തലനാഴിയക്കാണ് ഉമറിന്റെ ജീവന്‍ തിരിച്ചു കിട്ടിയത്. ആ സമയത്ത് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെയാണ് ഓര്‍മ്മ വന്നതെന്ന് ഉമര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.