ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസം പൂര്‍ത്തിയാക്കി മംഗള്‍യാന്‍

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനം മംഗള്യാന് ചുവപ്പു ഗ്രഹത്തിന്റെ ഭ്രമണപഥത്തില് ആറുമാസം പൂര്ത്തിയാക്കി. ആറു മാസത്തെ കാലാവധിയായിരുന്നു മംഗള്യാന് നിശ്ചയിച്ചിരുന്നതെങ്കിലും കൂടുതല് കാലം ചൊവ്വയില് നിന്നുള്ള വിവരങ്ങള് നല്കാന് മംഗള്യാനു കഴിയുമെന്നാണ് നിഗമനം.
 | 
ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസം പൂര്‍ത്തിയാക്കി മംഗള്‍യാന്‍

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനം മംഗള്‍യാന്‍ ചുവപ്പു ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ആറുമാസം പൂര്‍ത്തിയാക്കി. ആറു മാസത്തെ കാലാവധിയായിരുന്നു മംഗള്‍യാന് നിശ്ചയിച്ചിരുന്നതെങ്കിലും കൂടുതല്‍ കാലം ചൊവ്വയില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കാന്‍ മംഗള്‍യാനു കഴിയുമെന്നാണ് നിഗമനം.

ചൊവ്വയ്ക്കു ചുറ്റുമുള്ള ഭ്രമണപഥം നിലനിര്‍ത്തുന്നതിന് വര്‍ഷത്തില്‍ 2 കിലോ ഇന്ധനമാണ് മംഗള്‍യാന് ആവശ്യമായി വരുന്നത്. നിലവില്‍ 37 കിലോ ഇന്ധനം ശേഷിക്കുന്നുണ്ട്. ഇതുപയോഗിച്ച് വര്‍ഷങ്ങളോളം ചൊവ്വാ നിരീക്ഷണം നടത്താന്‍ ഇന്ത്യയുടെ സ്വന്തം ചൊവ്വാ പര്യവേഷണ വാഹനത്തിനു കഴിയുമെന്നാണ് കരുതുന്നത്.

മംഗള്‍യാനിലുള്ള അഞ്ച് പര്യവേഷണ ഉപകരണങ്ങളും ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്നതോതിലുള്ള റേഡിയേഷനും കൂടുതല്‍ കാലം ചൊവ്വയുടെ നിഴലില്‍ കഴിയേണ്ടി വരുന്നതും മംഗള്‍യാന്റെ ഉപകരണങ്ങളെ ബാധിക്കുമോയെന്നതാണ് പ്രധാനമായും ഉയരുന്ന വെല്ലുവിളി

കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു ചരിത്രമെഴുതിക്കൊണ്ട് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം തൊട്ടത്. ചൊവ്വയിലേക്കുള്ള ഏറ്റവും ചെലവു കുറഞ്ഞ ദൗത്യം കൂടിയായിരുന്നു 450 കോടി രൂപ മാത്രം മുതല്‍മുടക്കുള്ള മംഗള്‍യാന്‍. ആദ്യ ശ്രമത്തില്‍ത്തന്നെ ദൗത്യം വിജയിപ്പിച്ച രാജ്യമെന്ന റെക്കോര്‍ഡും ഇന്ത്യ ഇതിലൂടെ നേടി.