പുതിയ സ്വിഫ്റ്റ്, ബലേനോ എന്നിവ മാരുതി തിരികെ വിളിക്കുന്നു; കാരണം ഇതാണ്

മാരുതി പുതിയ മോഡല് സ്വിഫ്റ്റ്, ബലേനോ എന്നിവ തിരിച്ചു വിളിക്കുന്നു. ബ്രേക്കിലെ തകരാര് മൂലമാണ് ഈ മോഡലുകള് തിരികെ വിളിക്കുന്നത്. 2017 ഡിസംബര് ഒന്നിനും 2018 മാര്ച്ച് 16നും ഇടയില് നിര്മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്ക്കായി എത്തിക്കാന് ഉപഭോക്താക്കള്ക്ക് നല്കിയിരിക്കുന്ന വിവരം.
 | 

പുതിയ സ്വിഫ്റ്റ്, ബലേനോ എന്നിവ മാരുതി തിരികെ വിളിക്കുന്നു; കാരണം ഇതാണ്

ന്യൂഡല്‍ഹി: മാരുതി പുതിയ മോഡല്‍ സ്വിഫ്റ്റ്, ബലേനോ എന്നിവ തിരിച്ചു വിളിക്കുന്നു. ബ്രേക്കിലെ തകരാര്‍ മൂലമാണ് ഈ മോഡലുകള്‍ തിരികെ വിളിക്കുന്നത്. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി എത്തിക്കാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരം.

ബ്രേക്കിന്റെ വാക്വം ഹോസിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. തികച്ചും സൗജന്യമായാണ് സര്‍വീസ നടത്തുന്നത്. ഇതിനായുള്ള ക്യാംപെയിന്‍ ഈ മാസം 14 മുതല്‍ ആരംഭിക്കും. സര്‍വീസിനായി ഡീലറെ സമീപിച്ചാല്‍ മതിയാകും.

ആഗോള തലത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാരുതി അറിയിച്ചു. സ്വിഫ്റ്റും ബലേനോയുമാണ് രാജ്യത്ത് ഏറ്റവും വിറ്റഴിക്കുന്ന മോഡലുകള്‍