മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെത്തി; 14 പേരെക്കുറിച്ച് വിവരമില്ല

മേഘാലയയിലെ അനധികൃത ഖനിയില് കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രക്ഷാപ്രവര്ത്തനം ശക്തമാക്കിയിരുന്നു. ഏതാണ്ട് 200 അടി താഴ്ച്ചയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള് പുരോഗമിക്കുകയാണ്. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ട്. നാവികസേനയാണ് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുന്നത്.
 | 
മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം കണ്ടെത്തി; 14 പേരെക്കുറിച്ച് വിവരമില്ല

ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഏതാണ്ട് 200 അടി താഴ്ച്ചയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ട്. നാവികസേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഏതാണ്ട് 35 ദിവസമായി നാവിക സേന ഖനിയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പ്രതികൂലമായ കാലവസ്ഥയും ഖനിക്കുള്ളില്‍ ഇപ്പോഴും തങ്ങിക്കിടക്കുന്ന വെള്ളവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡിസംബര്‍ 13നായിരുന്നു ഈസ്റ്റ് ജയന്തിയ ഹില്‍സിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. വലിയ പൈപ്പ് ഉപയോഗിച്ച് ഖനിയിലെ വെള്ളം വറ്റിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിക്കാതെ വന്നപ്പോള്‍ നാവികസേനയുടെ സഹായം തേടുകയായിരുന്നു.

അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചാണ് നിലവില്‍ തെരച്ചില്‍ നടക്കുന്നത്. തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് നേരത്തെ രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മേഘാലയയില്‍ നിരവധി അനധികൃത ഖനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.