മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

മുന് ലോക്സഭാ സ്പീക്കര് മീരാകുമാര് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്ത്ഥിയാകും. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കര് എന്ന ബഹുമതിക്ക് അര്ഹയായ മീരാകുമാര് 2009 മുതല് 2014വരെ സ്പീക്കര് സ്ഥാനത്തുണ്ടായിരുന്നു. കോണ്ഗ്രസിലെ ദളിത് നേതാവ് കൂടിയാണ് മീരാകുമാര്
 | 

മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. ലോക്‌സഭയിലെ ആദ്യ വനിതാ സ്പീക്കര്‍ എന്ന ബഹുമതിക്ക് അര്‍ഹയായ മീരാകുമാര്‍ 2009 മുതല്‍ 2014 വരെ സ്പീക്കര്‍ സ്ഥാനത്തുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ദളിത് നേതാവ് കൂടിയാണ് മീരാകുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് മീരാകുമാറിനെ തെരഞ്ഞെടുത്തത്.

രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചതോടെയാണ് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന ആശയത്തിലേക്ക് പ്രതിപക്ഷം എത്തിയത്. സിപിഐ നേതാവ് ഡി.രാജ, കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ, മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകളും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.

17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മീരാകുമാര്‍ മത്സരിക്കുന്നത്. ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കേവിന്ദ് ആണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷത്തു നിന്ന് നധീഷ് കുമാര്‍ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കാണ് പിന്തുണ നല്‍കുക എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.