കാര്‍ഷിക നിയമങ്ങള്‍ പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി

കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമങ്ങള് പഠിക്കാനും നിര്ദേശങ്ങള് സമര്പ്പിക്കാനും സുപ്രീം കോടതി നിയോഗിച്ച സമിതിയില് നിന്ന് ഭൂപീന്ദര് സിംഗ് മാന് പിന്മാറി.
 | 
കാര്‍ഷിക നിയമങ്ങള്‍ പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി. കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മുന്‍പ് കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍.

കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. നാലംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവര്‍ നാലു പേരും നേരത്തേ കാര്‍ഷിക നിയമത്തെ അനുകൂലിച്ചവരാണ്.

അതുകൊണ്ടു തന്നെ സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിന്‍ലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തില്‍ ചേരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.