ഒരു വര്‍ഷ സൗജന്യ 4 ജി ഇന്റര്‍നെറ്റ് ഓഫറുമായി മൈക്രോമാക്‌സ് ക്യാന്‍വാസ് 2 വിപണിയില്‍

ഒരു വര്ഷത്തേക്ക് സൗജന്യ 4ജി ഇന്റര്നെറ്റ് ഓഫറുമായി മൈക്രോമാക്സിന്റെ ക്യാന്വാസ് 2 സ്മാര്ട്ട് ഫോണ് വിപണിയില്. മൈക്രോമാക്സിന്റെ ഏറ്റവും ശ്രദ്ധേയമായ മോഡലുകളാണ് ക്യാന്വാസ് ശ്രേണിയിലുള്ളത്. എയര്ടെലുമായി ചേര്ന്നാണ് ഈ ഓഫര് കമ്പനി നല്കുന്നത്. സൗജന്യ കോളിംഗും എയര്ടെല് കണക്ഷിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു. ഗൊറില്ലാ ഗ്ലാസ്സ് 5 വേര്ഷനാണ് ഫോണിന്റെ സ്ക്രീന് പ്രൊട്ടക്ഷനായി മൈക്രോമാക്സ് ഉപയോഗിച്ചിരിക്കുന്നത്.
 | 

 

ഒരു വര്‍ഷ സൗജന്യ 4 ജി ഇന്റര്‍നെറ്റ് ഓഫറുമായി മൈക്രോമാക്‌സ് ക്യാന്‍വാസ് 2 വിപണിയില്‍

ഒരു വര്‍ഷത്തേക്ക് സൗജന്യ 4ജി ഇന്റര്‍നെറ്റ് ഓഫറുമായി മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് 2 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. മൈക്രോമാക്‌സിന്റെ ഏറ്റവും ശ്രദ്ധേയമായ മോഡലുകളാണ് ക്യാന്‍വാസ് ശ്രേണിയിലുള്ളത്. എയര്‍ടെലുമായി ചേര്‍ന്നാണ് ഈ ഓഫര്‍ കമ്പനി നല്‍കുന്നത്. സൗജന്യ കോളിംഗും എയര്‍ടെല്‍ കണക്ഷിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു. ഗൊറില്ലാ ഗ്ലാസ്സ് 5 വേര്‍ഷനാണ് ഫോണിന്റെ സ്‌ക്രീന്‍ പ്രൊട്ടക്ഷനായി മൈക്രോമാക്‌സ് ഉപയോഗിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ ഗൊറില്ലാ ഗ്ലാസ്സ് 5 വേര്‍ഷന്‍ സൗകര്യം ലഭ്യമാകുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ക്യാന്‍വാസ് 2 എന്നാണ് മോക്രോമാക്‌സിന്റെ അവകാശവാദം. 11,999 രൂപയാണ് പുതിയ ക്യാന്‍വാസ് 2 ന്റെ വിപണിവില. സ്‌ക്രീന്‍ പ്രൊട്ടക്ഷനില്‍ മറ്റുള്ള ഫോണുകളെ അപേക്ഷിച്ച് നാല് മടങ്ങ് അധികം സുരക്ഷയാണ് ഗൊറില്ല ഗ്ലാസ്സ് സംവിധാനത്തിലൂടെ ക്യന്‍വാസ് 2 നല്‍കുന്നത്. മികവുറ്റ ഒപ്റ്റിക്കല്‍ ഷാര്‍പ്പ്‌നെസ്സും കുറഞ്ഞ സ്‌ക്രീന്‍ ഡാമേജും ഈ സംവിധാനത്തിലൂടെ മൈക്രോമാക്‌സ് ഉപഭോക്താവിന് ഉറപ്പ് നല്‍കുന്നു.

ആന്‍ഡ്രോയ്ഡ് 7.0 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാന്‍വാസ് 2ന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 3ജിബി റാമുമാണ് മറ്റ് സവിശേഷതകള്‍. പനോരമ എച്ച്ഡിആര്‍ സംവിധാനങ്ങളടങ്ങിയ 13 മെഗാ പിക്‌സല്‍ ക്യാമറയും ആംഗിള്‍ ലെന്‍സ് ഓട്ടോ ഫോക്കസ് 5പി ലെന്‍സ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയ 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യമറയും ക്യാന്‍വാസ് 2ന്റെ ദൃശ്യഭംഗി ഉറപ്പ് നല്‍കുന്നു.

16 ജിബി മുതല്‍ 64 ജിബി വരെ ഇന്‍ബില്‍ട്ട് സ്‌റ്റോറേജുള്ള ഫോണിന് 3050 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇതേ ശ്രേണിയിലുള്ള മറ്റു ഫോണുകളുമായി കിടപിടിക്കത്തക്ക മറ്റെല്ലാ സവിശേഷതകളുമായി എത്തുന്ന ക്യാന്‍വാസ് 2 മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് മോഡലുകളുടെ വിജയം ആവര്‍ത്തിക്കുമെന്നാണ് നിര്‍മാതാക്കളുടെ അഭിപ്രായം. പുതിയ സവിശേഷതകളുമായി എത്തുന്ന ക്യന്‍വാസ് 2 മാര്‍ച്ച് 17 മുതല്‍ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാവും.