വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാനില്ല

ഇന്ത്യന് എയര്ഫോഴ്സിന്റെ മിഗ് 21 യുദ്ധവിമാനം തകര്ന്ന് വീണു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന് ഗ്രാമത്തിലാണ് വിമാനം തകര്ന്ന് വീണത്. വിമാനം പറത്തിയിരുന്ന പൈലറ്റിനെ ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ഇയാള്ക്കായുള്ള തെരച്ചില് ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ പത്താന്കോട്ടില് നിന്ന് ധര്മശാലയിലേക്ക് പറക്കവെയാണ് അപകടം ഉണ്ടായിരുന്നു.
 | 

വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാനില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് വീണു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം പറത്തിയിരുന്ന പൈലറ്റിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് ധര്‍മശാലയിലേക്ക് പറക്കവെയാണ് അപകടം ഉണ്ടായിരുന്നു.

ധര്‍മ്മശാലയില്‍ ഇറങ്ങേണ്ട സ്ഥലത്തിന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണിരിക്കുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സമീപകാലത്തുണ്ടാകുന്ന രണ്ടാമത്തെ മിഗ് ദുരന്തമാണിത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.