വോളിബോള്‍ മത്സരത്തിനിടെ കുഞ്ഞിന് മുലപ്പാലൂട്ടി കായികതാരം; മിസോറാമില്‍ നിന്നുള്ള ചിത്രം വൈറല്‍

വോളിബോള് മത്സരത്തിനിടെ കുഞ്ഞിന് മുലപ്പാല് നല്കാന് സമയം കണ്ടെത്തിയ വനിതാ താരത്തിന്റെ ചിത്രം വൈറല്
 | 
വോളിബോള്‍ മത്സരത്തിനിടെ കുഞ്ഞിന് മുലപ്പാലൂട്ടി കായികതാരം; മിസോറാമില്‍ നിന്നുള്ള ചിത്രം വൈറല്‍

ഐസ്വാള്‍: വോളിബോള്‍ മത്സരത്തിനിടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ സമയം കണ്ടെത്തിയ വനിതാ താരത്തിന്റെ ചിത്രം വൈറല്‍. മിസോറാമിവെ തുയികും വോളിബോള്‍ ടീമില്‍ അംഗമായ ലാല്‍വെന്റ്‌ലുവാംഗി എന്ന താരത്തിന്റെ ചിത്രമാണ് വൈറലായത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞുമായാണ് ഇവര്‍ വോളിബോള്‍ ടീമിന്റെ ക്യാംപിലെത്തിയത്. ഒരു മത്സരത്തിനിടെ ഇവര്‍ കുഞ്ഞിന് മുലയൂട്ടാനും സമയം കണ്ടെത്തുകയായിരുന്നു.

വോളിബോള്‍ മത്സരത്തിനിടെ കുഞ്ഞിന് മുലപ്പാലൂട്ടി കായികതാരം; മിസോറാമില്‍ നിന്നുള്ള ചിത്രം വൈറല്‍

ലിന്‍ഡ ഛാക്ചുക് എന്ന പ്രൊഫൈലിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം ഷെയര്‍ ചെയ്ത നിന്‍ഗ്ലുന്‍ ഹാന്‍ഗാല്‍ എന്ന പ്രൊഫൈല്‍ ഈ ചിത്രം മിസോറാം സംസ്ഥാന കായികമേളയുടെ ഭാഗ്യചിഹ്നമായി മാറിയിരിക്കുകയാണെന്നും വ്യക്തമാക്കി. ചിത്രം വൈറലായതോടെ ലാല്‍വെന്റ്‌ലുവാംഗിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

A stolen moment to feed her 7 month old baby in between a game was captured making it the picture mascot of the Mizoram…

Posted by Ninglun Hanghal on Monday, December 9, 2019

കായികതാരം, അമ്മ എന്നീ ഇരട്ട ഉത്തരവാദിത്തങ്ങളാണ് ഇവര്‍ ഭംഗിയായി നിറവേറുന്നതെന്നും ലാല്‍വെന്റ്‌ലുവാംഗിയുടെ ധൈര്യവും അര്‍പ്പണ മനോഭാവവും പ്രശംസനീയമാണെന്നും പലരും കമന്റ് ചെയ്തു. ലാല്‍വെന്റ്‌ലുവാംഗിക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് മിസോറാം സ്‌പോര്‍ട്‌സ് മന്ത്രി റോബര്‍ട്ട് റോമാവിയ റോയ്‌റ്റെ അറിയിച്ചു.