രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

അടുത്ത വര്ഷം ഫെബ്രുവരിക്കുള്ളില് രാജ്യത്തെ എല്ലാ മൊബൈല് നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്ക്കാര്. ആധാര് അധിഷ്ഠിത ഇ-കെവൈസിയിലൂടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കളും നമ്പറുകള് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് വാര്ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിര്ദേശം. 2018 ഫെബ്രുവരി 6നുള്ളില് ഇത് പൂര്ത്തിയാക്കണമെന്നാണ് നിര്ദേശം.
 | 

രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാര്‍ അധിഷ്ഠിത ഇ-കെവൈസിയിലൂടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കളും നമ്പറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം. 2018 ഫെബ്രുവരി 6നുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ എല്ലാവര്‍ക്കും നിര്‍ദേശം ബാധകമാണ്. ഡേറ്റ ഉപയോഗത്തിനു മാത്രമായി ഉപയോഗിക്കുന്ന നമ്പറുകളും ഈ വിധത്തില്‍ ആധാറുമായി ബന്ധിപ്പിക്കണം. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ വെച്ച് നമ്പറുകള്‍ സ്ഥിരീകരിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി പല തവണ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെ കേന്ദ്രം പല കാര്യങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ലോകസഭയില്‍ ധനകാര്യ ബില്‍ പാസാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണമുള്‍പ്പെടെ 12 ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.