ശരത് പവാറിന് മോഡിയുടെ വിമർശനം

ശരത് പവാറിനെതിരെ നരേന്ദ്ര മോഡിയുടെ വിമർശനം. ശരത് പവാർ കർശന നിലപാട് എടുത്തിരുന്നെങ്കിൽ രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യില്ലായിരുന്നെന്ന് മോഡി പറഞ്ഞു. പവാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്നും മോഡി കൂട്ടിച്ചേർത്തു.
 | 
ശരത് പവാറിന് മോഡിയുടെ വിമർശനം

മുംബൈ: ശരത് പവാറിനെതിരെ നരേന്ദ്ര മോഡിയുടെ വിമർശനം. ശരത് പവാർ കർശന നിലപാട് എടുത്തിരുന്നെങ്കിൽ രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യില്ലായിരുന്നെന്ന് മോഡി പറഞ്ഞു. പവാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്നും മോഡി കൂട്ടിച്ചേർത്തു.

ബാൽ താക്കറെയെ ബഹുമാനമുള്ളതിനാൽ ശിവസേനയെ വിമർശിക്കില്ലെന്നും മോഡി പറഞ്ഞു. മഹാരാഷ്ട്രയിലെ ടസ്ഗാവിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.