ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ കലന്‍ഡറും ‘മോഡി’യില്‍ പുറത്തിറങ്ങി; പുറത്തായത് ഗാന്ധിജി

കേന്ദ്ര സര്ക്കാര് കലന്ഡറില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള് നിരന്നതിനു പിന്നാലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന് പുറത്തിറക്കിയ കലന്ഡറും ഡയറിയും മോഡി മയം. മുന് വര്ഷങ്ങളില് ചര്ക്കയില് നൂല് നൂല്ക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ചിരുന്ന ഇവയില് ഈ വര്ഷം പ്രത്യക്ഷപ്പെട്ടത് നൂല് നൂല്ക്കുന്ന മോഡിയുടെ ചിത്രമാണ്. ഗാന്ധിജിയുടെ അതേ പോസില് ഇരുന്നാണ് മോഡിയും നൂല്നൂല്ക്കുന്നത്.
 | 

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ കലന്‍ഡറും ‘മോഡി’യില്‍ പുറത്തിറങ്ങി; പുറത്തായത് ഗാന്ധിജി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കലന്‍ഡറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ നിരന്നതിനു പിന്നാലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ പുറത്തിറക്കിയ കലന്‍ഡറും ഡയറിയും മോഡി മയം. മുന്‍ വര്‍ഷങ്ങളില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിച്ചിരുന്ന ഇവയില്‍ ഈ വര്‍ഷം പ്രത്യക്ഷപ്പെട്ടത് നൂല്‍ നൂല്‍ക്കുന്ന മോഡിയുടെ ചിത്രമാണ്. ഗാന്ധിജിയുടെ അതേ പോസില്‍ ഇരുന്നാണ് മോഡിയും നൂല്‍നൂല്‍ക്കുന്നത്.

ഗാന്ധിജി അല്‍പവസ്ത്രധാരിയായി സാധാരണ ചര്‍ക്കയിലാണ് നൂല്‍ നൂല്‍ക്കുന്നതെങ്കില്‍ പ്രധാനമന്ത്രി തന്റെ സ്ഥിരം വേഷമായ കുര്‍ത്ത, പൈജാമ, വെയിസ്റ്റ് കോട്ട് എന്നിവ ധരിച്ച് അല്‍പം ആധുനികമായ ചര്‍ക്കയുമായാണ് ഇരിക്കുന്നതെന്നു മാത്രം. ഇക്കണോമിക് ടൈസ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ‘മോഡിഫൈഡ്’ കലന്‍ഡറിലും ഡയറിയിലും ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഇന്ന് ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചു.

എന്നാല്‍ മുന്‍കാലങ്ങളിലും ഗാന്ധിജിയുടെ ചിത്രങ്ങള്‍ക്കു പകരം മറ്റു ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറഞ്ഞത്. ഖാദി വ്യവസായം ഗാന്ധിജിയുടെ ആശയത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അവഗണിച്ചു എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു.

മോഡി കാലങ്ങളായി ഖാദി വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വിദേശനേതാക്കള്‍ വരെ ഇതില്‍ ആകൃഷ്ടരായിട്ടുണ്ട്. ഖാദിയുടെ ഏറ്റവും വലിയ അംബാസഡറാണ് മോഡിയെന്നും സക്‌സേന അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുതലാണ് കലന്‍ഡറില്‍ മോഡിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. ഈ വര്‍ഷം ഗാന്ധിജിയെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ചെയ്തതെന്ന് ജീവനക്കാര്‍ പറഞ്ഞു.