പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി രൂപ

നരേന്ദ്ര മോഡി സര്ക്കാര് പരസ്യങ്ങള്ക്കായി ചെലവഴിച്ചത് 3755 കോടി രൂപ. അധികാരത്തിലേറിയതു മുതല് കഴിഞ്ഞ ഒക്ടോബര് വരെയുള്ള മൂന്നര വര്ഷത്തെ കണക്കാണ് ഇത്. വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇലക്ട്രോണിക്, പ്രിന്റ്, ഔട്ട്ഡോര് പരസ്യങ്ങള്ക്കായി 2014 ഏപ്രില് മുതല് 2017 ഒക്ടോബര് വരെ 37,54,06,23,616 രൂപ ചെലവായതായാണ് കണക്ക്.
 | 

പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 3755 കോടി രൂപ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3755 കോടി രൂപ. അധികാരത്തിലേറിയതു മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷത്തെ കണക്കാണ് ഇത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇലക്ട്രോണിക്, പ്രിന്റ്, ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കായി 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ 37,54,06,23,616 രൂപ ചെലവായതായാണ് കണക്ക്.

ഗ്രേറ്റര്‍ നോയ്ഡ സ്വദേശിയായ രാംവീര്‍ തന്‍വര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും ന്യൂസ് ഏജന്‍സിയായ ഇയാന്‍സും ചേര്‍ന്നാണ് ഈ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കായി മാത്രം 1656 കോടി രൂപ ഉപയോഗിച്ചു. കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളിലൂടെയാണ് പരസ്യങ്ങള്‍ നല്‍കിയത്.

അച്ചടി മാധ്യമങ്ങള്‍ക്കായി 1698 കോടി രൂപ ഉപയോഗിച്ചു. ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബുക്ക്‌ലെറ്റുകള്‍, കലന്‍ഡറുകള്‍ മുതലായവയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് 399 കോടിയാണ് ചെലവാക്കിയത്. മാലിന്യ നിര്‍മാര്‍ജനത്തിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതമായി വകയിരുത്തിയത് 56.8 കോടി രൂപ മാത്രമായിരുന്നു. പ്രധാന വകുപ്പുകളുടെ പദ്ധതികള്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വന്തം നേട്ടങ്ങള്‍ പരസ്യമാക്കാന്‍ ഉപയോഗിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.