ലഡാക്കില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം തുടരുന്നു; സൈനികരെ അഭിസംബോധന ചെയ്തു

അപ്രതീക്ഷിതമായി ലഡാക്കില് എത്തിയ പ്രധാമന്ത്രിയുടെ സന്ദര്ശനം തുടരുന്നു.
 | 
ലഡാക്കില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം തുടരുന്നു; സൈനികരെ അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തിയ പ്രധാമന്ത്രിയുടെ സന്ദര്‍ശനം തുടരുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ലഡാക്ക് തലസ്ഥാനമായ ലേയിലെ നിമുവില്‍ എത്തിയ മോദി അവിടെ വെച്ച് സൈന്യത്തെ അഭിസംബോധന ചെയ്തു. കര, വ്യോമ സേനകളും ഐടിബിപിയും പങ്കെടുത്തു.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് സേനാ വിന്യാസങ്ങളും മറ്റു സൈനിക നടപടിക്രമങ്ങളും ഉദ്യോഗസ്ഥര്‍ വിവരിച്ചു നല്‍കി. ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി.

ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെയും മോദി സന്ദര്‍ശിച്ചു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.