സോണിയയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മോഡി

കഴിഞ്ഞ അറുപത് വർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്തവരാണ് നാലുമാസം മാത്രമായി അധികാരത്തിലിരിക്കുന്ന ബിജെപിയെ കുറ്റപെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹരിയാനയിൽ സോണിയാഗാന്ധി നടത്തിയ വിമർശനത്തിന് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോഡി മറുപടി നൽകിയത്.
 | 
സോണിയയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മോഡി

ന്യൂഡൽഹി: കഴിഞ്ഞ അറുപത് വർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്തവരാണ് നാലുമാസം മാത്രമായി അധികാരത്തിലിരിക്കുന്ന ബിജെപിയെ കുറ്റപെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹരിയാനയിൽ സോണിയാഗാന്ധി നടത്തിയ വിമർശനത്തിന് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോഡി മറുപടി നൽകിയത്. മഹാരാഷ്ട്രയിൽ വികസനം ആഗ്രഹിക്കുന്നു എങ്കിൽ ബിജെപിക്ക് ഒറ്റക്കു ഭരിക്കാൻ  അവസരമൊരുക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുശേഷം ആദ്യമായാണ് സോണിയ പ്രചാരണത്തിനെത്തിയത്. സ്വപ്‌നങ്ങൾ വിറ്റ് അധികാരത്തിലെത്തിയവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് സോണിയ കുറ്റപെടുത്തി. പണപ്പെരുപ്പം പിടിച്ചു നിർത്തിയോ, തൊഴിലില്ലായ്മ പരിഹരിച്ചോ, കള്ളപ്പണം തിരിച്ചു കൊണ്ടുവന്നോ, വിലക്കുറവ് ഉണ്ടായോ തുടങ്ങിയ ചോദ്യങ്ങളാണ് സോണിയ ചോദിച്ചത്. കഴിഞ്ഞ പത്തുവർഷമായി ഹരിയാന  ഭരിക്കുന്ന കോൺഗ്രസിനു മൂന്നാമത്തെ അവസരം നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഒക്ടോബർ 15ന് നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ്, ഐഎൻഎൽഡി എന്നിവരുടെ ത്രികോണ മത്സരമായിരിക്കും ഹരിയാനയിൽ എന്നാണ് പ്രവചനങ്ങൾ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 25 ർഷത്തെ ബിജെപി ശിവസേന സഖ്യം തകർന്നതിനുശേഷം ബിജെപി ഒറ്റക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.