‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്

രാജ്യത്ത് നടന്ന ആള്ക്കൂട്ട കൊലപാതകങ്ങളില് പിടിയിലാവരില് ഏറ്റവും കൂടുതല് പേര് സംഘപരിവാര് ചായ്വുള്ളവരാണ്. നേരത്തെ ആള്ക്കൂട്ടക്കൊലക്കേസില് ജാമ്യത്തിലിറങ്ങിയവരെ ആര്.എസ്.എസ് ആദരിച്ചത് വിവാദമായിരുന്നു.
 | 
‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്

മുബൈ: ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ‘ആള്‍ക്കൂട്ട കൊലപാതകം (lynching)’ എന്ന വാക്ക് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ഉപയോഗിക്കുന്നുവെന്നും മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പിടിയിലാവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംഘപരിവാര്‍ ചായ്‌വുള്ളവരാണ്. നേരത്തെ ആള്‍ക്കൂട്ടക്കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയവരെ ആര്‍.എസ്.എസ് ആദരിച്ചത് വിവാദമായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് ഒരു പ്രത്യേക മതത്തില്‍ നിന്ന് ഉണ്ടായതാണ്. അത് നമ്മുടെ രാജ്യത്ത് ഉത്ഭവിച്ചതല്ല. നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനായി അത്തരം വാക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. വികസിത ഭാരതത്തെ ഭയക്കുന്നവരാണ് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍. നിയമത്തിന് അനുസൃതമായി ജീവിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. അത്തരമൊരു സംസ്‌കാരമാണ് ആര്‍.എസ്.എസ് വളര്‍ത്താനുദ്ദേശിക്കുന്നത്. മോഹന്‍ ഭഗവത് പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് ആര്‍.എസ്.എസ്. സംഘപരിവാര്‍ പശുവിന്റെയും ജയ് ശ്രീറാം വിളികളുടെയും പേരില്‍ നടത്തുന്ന വംശഹത്യകള്‍ ന്യായീകരിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.