251 രൂപയ്ക്ക് ഫ്രീഡം സ്മാര്‍ട്ട്‌ഫോണ്‍ ആശയവുമായെത്തിയ മോഹിത് ഗോയല്‍ കോടികളുടെ തട്ടിപ്പുകേസില്‍ പിടിയില്‍

251 രൂപയ്ക്ക് ഫ്രീഡം 251 എന്ന പേരില് സ്മാര്ട്ട്ഫോണ് അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ട മോഹിത് ഗോയല് തട്ടിപ്പു കേസില് പിടിയിലായി.
 | 
251 രൂപയ്ക്ക് ഫ്രീഡം സ്മാര്‍ട്ട്‌ഫോണ്‍ ആശയവുമായെത്തിയ മോഹിത് ഗോയല്‍ കോടികളുടെ തട്ടിപ്പുകേസില്‍ പിടിയില്‍

251 രൂപയ്ക്ക് ഫ്രീഡം 251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ട മോഹിത് ഗോയല്‍ തട്ടിപ്പു കേസില്‍ പിടിയിലായി. ഡ്രൈ ഫ്രൂട്ട് കച്ചവടത്തില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കച്ചവടക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നാണ് കേസ്.

ദുബായ് ഡ്രൈ ഫ്രൂട്ട്‌സ്, സ്‌പൈസ് ഹബ് തുടങ്ങിയ പേരുകൡ ഏഴോളം കമ്പനികളാണ് ഇയാളുടെ പേരിലുള്ളത്. രാജ്യത്തൊട്ടാകെ ആയിരത്തിലധികം പേരെ ഇയാള്‍ ഉള്‍പ്പെടുന്ന സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് നോയ്ഡ പോലീസ് നല്‍കുന്ന വിവരം. തട്ടിപ്പിന് ഇരയായവരെ ഹണി ട്രാപ്പില്‍ കുടുക്കി പണം തിരികെ നല്‍കാതിരിക്കുന്ന തന്ത്രവും സംഘം പയറ്റിയിരുന്നു. യുപി, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 40ഓളം പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നു.

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണവുമായാണ് ഫ്രീഡം 251 എന്ന പേരില്‍ ഇയാള്‍ 2016ല്‍ ഫോണുമായി രംഗത്തെത്തിയത്. ഫോണിന്റെ ലോഞ്ചിന് വന്‍ മാധ്യമശ്രദ്ധ ലഭിച്ചു. നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു ഈ ഫോണിന്റെ പരസ്യത്തില്‍ ഉപയോഗിച്ചത്. ഫോണ്‍ വാങ്ങാന്‍ നിരവധി പേര്‍ പണം നല്‍കി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആര്‍ക്കും ഫോണ്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നു. പിന്നീട് കമ്പനി തന്നെ പൂട്ടിപ്പോവുകയായിരുന്നു.