പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ സജീവം?

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില് എത്തിക്കാന് കോണ്ഗ്രസില് നീക്കങ്ങള് നടക്കുന്നതായി സൂചന.
 | 
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ സജീവം?

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പുനഃസംഘടനയ്ക്കും രാജ്യസഭാ സീറ്റുകള്‍ നികത്തുന്നതിനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നത്. രാജ്യസഭാംഗങ്ങളായ ദിഗ് വിജയ് സിങ്, അംബിക സോണി, ഗുലാം നബി ആസാദ് തുടങ്ങിയവരുടെ കാലാവധി പൂര്‍ത്തിയാകുകയാണ്.

ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ എത്തിക്കുമ്പോള്‍ പ്രിയങ്കയെക്കൂടി എത്തിക്കാനാകുമോ എന്ന ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ സജീവമായി നടക്കുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്കയെ രാജ്യസഭയില്‍ എത്തിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. ഗുലാം നബി ആസാദിന് വീണ്ടും അവസരം നല്‍കാന്‍ തീരുമാനം ആയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിനുണ്ടായ നേട്ടങ്ങള്‍ നഷ്ടമാകുമോ എന്ന ആശങ്കയുള്ളതിനാല്‍ ഛത്തീസ്ഗഡിലേക്ക് പെട്ടെന്ന് പ്രിയങ്കയെ മാറ്റാന്‍ നേതൃത്വം തയ്യാറാവില്ലെന്നും സൂചനയുണ്ട്.