37 ബോളില്‍ സെഞ്ചുറി! മുഹമ്മദ് അസഹ്‌റുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം

സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളത്തിന്റെ ഒരു താരപ്പിറവിക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
 | 
37 ബോളില്‍ സെഞ്ചുറി! മുഹമ്മദ് അസഹ്‌റുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം

സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരളത്തിന്റെ ഒരു താരപ്പിറവിക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. 37 ബോളില്‍ നിന്ന് സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ അക്ഷരാര്‍ത്ഥത്തില്‍ വാങ്കഡേ സ്‌റ്റേഡിയം കുലുക്കിയെന്ന് തന്നെ പറയാം. ഓപ്പണറായി എത്തിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 137 റണ്‍സിന്റെ ബലത്തില്‍ 8 വിക്കറ്റിന് ശക്തരായ മുംബൈയെയാണ് കേരളം പരാജയപ്പെടുത്തിയത്.

കാസര്‍കോടുകാരനായ അസ്ഹറുദ്ദീന്‍ 20 ബോളില്‍ നിന്ന് ഹാഫ് സെഞ്ചുറിയും 37 ബോളില്‍ സെഞ്ചുറിയും തികച്ചു. ഇതോടെ 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി യൂസഫ് പഠാന്‍ 37 പന്തില്‍ നേടിയ സെഞ്ചുറിക്കൊപ്പം അസ്ഹറുദ്ദീനും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറി എന്ന റെക്കോര്‍ഡാണ് ഇത്.

9 ഫോറുകളും 11 സിക്‌സുമാണ് മാസ്മരിക പ്രകടനത്തില്‍ അസ്ഹറുദ്ദീന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 ബോളില്‍ 33 റണ്‍സും ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 ബോളില്‍ 21 റണ്‍സും നേടിയപ്പോള്‍ ഏറ്റവും ഒടുവില്‍ എത്തിയ സച്ചിന്‍ ബേബി 7 പന്തില്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു.

വീഡിയോ കാണാം