ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം പിന്നാക്കം പോയി മുകേഷ് അംബാനി

ലോക കോടീശ്വരന്മാരുടെ ഫോര്ബ്സ് റിയല്ടൈം പട്ടികയില് മൂന്ന് സ്ഥാനം പിന്നോട്ട് പോയി മുകേഷ് അംബാനി
 | 
ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം പിന്നാക്കം പോയി മുകേഷ് അംബാനി

ലോക കോടീശ്വരന്‍മാരുടെ ഫോര്‍ബ്‌സ് റിയല്‍ടൈം പട്ടികയില്‍ മൂന്ന് സ്ഥാനം പിന്നോട്ട് പോയി മുകേഷ് അംബാനി. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വന്‍ നഷ്ടം നേരിട്ടതോടെയാണ് മുകേഷ് അംബാനി കോടീശ്വരന്‍മാരുടെ പട്ടികയിലെ ആറാം സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15 ശതമാനം ഇടിവുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടിയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.

തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്റ്റോക്കുകളില്‍ 8.5 ശതമാനത്തിന്റെ ഇടിവുണ്ടായി. കമ്പനിയുടെ എണ്ണ ശുദ്ധീകരണ ബിസിനസിനാണ് തിരിച്ചടിയുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒരുലക്ഷം കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 7 ബില്യന്‍ ഡോളറിന്റെ കുറവാണ് ഇതു മൂലം ഉണ്ടായത്.

71.3 ബില്യന്‍ ഡോളറായി ആസ്തി കുറഞ്ഞതോടെയാണ് രണ്ട് ദിവസത്തിനുള്ളില്‍ ആറാം സ്ഥാനത്തു നിന്ന് 9-ാം സ്ഥാനത്തേക്ക് അംബാനി പിന്‍തള്ളപ്പെട്ടത്.