‌സ്ത്രീകള്‍ക്ക് വീട്ടുജോലിയാണ് യോജിച്ചതെന്ന് മുകേഷ് ഖന്ന; #മീടൂവിന് കാരണം സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലി ചെയ്യുന്നത്; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

മിനിസ്ക്രീനില് ശക്തിമാനും ഭീഷ്മരുമായി ജനപ്രീതി നേടിയ നടന് മുകേഷ് ഖന്ന നടത്തിയ സ്ത്രീ വിരുദ്ധ പരാമര്ശത്തിന് എതിരെ സോഷ്യല് മീഡിയ.
 | 
‌സ്ത്രീകള്‍ക്ക് വീട്ടുജോലിയാണ് യോജിച്ചതെന്ന് മുകേഷ് ഖന്ന; #മീടൂവിന് കാരണം സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലി ചെയ്യുന്നത്; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനില്‍ ശക്തിമാനും ഭീഷ്മരുമായി ജനപ്രീതി നേടിയ നടന്‍ മുകേഷ് ഖന്ന നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ സോഷ്യല്‍ മീഡിയ. സ്ത്രീകള്‍ക്ക് വീട്ടുജോലിയാണ് യോജിച്ചതെന്നും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ പ്രസ്ഥാനത്തിന് കാരണമെന്നും താരം പറയുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട് നോക്കുകയെന്നതാണ് സ്ത്രീയുടെ ജോലി. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം പുറത്തിറങ്ങിയാല്‍ കുട്ടികള്‍ക്കാണ് നഷ്ടം സഹിക്കേണ്ടി വരുന്നതെന്നും മുകേഷ് ഖന്ന വീഡിയോയില്‍ പറയുന്നു.

മുകേഷ് ഖന്നയുടെ വീഡിയോ ട്വിറ്ററില്‍ ആണ് വൈറലായത്. ശക്തിമാന്‍ ശരിക്കും ഭക്തിമാന്‍ ആയി മാറിയിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെങ്കില്‍ അവര്‍ വീട്ടില്‍ തന്നെ കഴിയണമെന്നാണോ മുകേഷ് ഖന്ന പറയുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. വലതുപക്ഷ വിദ്വേഷ പ്രാസംഗികന്‍ എന്നാണ് ചിലര്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വീഡിയോ കാണാം