എം.എസ് വിശ്വനാഥന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന് എം.എസ് വിശ്വനാഥന് (86) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖത്തെത്തുടര്ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു. പുലര്ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ വസതിയില് പൊതുദര്ശനത്തിന് വെച്ചിരിക്കുകയാണ്. നാളെ രാവിലെ ചെന്നൈയിലാണ് സംസ്കാരം.
 | 
എം.എസ് വിശ്വനാഥന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം.എസ് വിശ്വനാഥന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നാളെ രാവിലെയാലാണ് സംസ്‌കാരം.

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രഹ്മണ്യന്റേയും നാരായണിക്കുട്ടിയുടേയും മകനായാണ് എം.എസ്.വിശ്വനാഥന്റെ ജനനം. അദ്ദേഹം തന്റെ പത്താം വയസ്സിലാണ് ചെന്നൈയില്‍ എത്തുന്നത്. വിശ്വനാഥന്റെ നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു. പിന്നീട് മുത്തച്ഛന്റെ സംരക്ഷണയിലായിരിക്കെയാണ് നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതം അഭ്യസിച്ചത്. പതിമൂന്നാമത്തെ വയസില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തി. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാ സംഗീതലോകത്തെ പ്രമുഖനായി മാറി.

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.