അയോധ്യ; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും; 5 ഏക്കര്‍ ഭൂമി സ്വീകരിക്കില്ല

അയോധ്യാ വിധിക്കെതിരെ പുനഃപരിശോധനാ ഹര്ജി നല്കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്ഡ്. ഇന്ന് ചേര്ന്ന യോഗത്തിലാണ് തീരുമാനം ബാബറി മസ്ജിദിന് പകരം നല്കണമെന്ന് സുപ്രീം
 | 
അയോധ്യ; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും; 5 ഏക്കര്‍ ഭൂമി സ്വീകരിക്കില്ല

ന്യൂഡല്‍ഹി: അയോധ്യാ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ബാബറി മസ്ജിദിന് പകരം നല്‍കണമെന്ന് സുപ്രീം കോടതി വിധിയില്‍ നിര്‍ദേശിച്ച 5 ഏക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നു. വിഷയത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകാനാണ് തീരുമാനം.

വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ലെങ്കിലും മുസ്ലീം വിഭാഗത്തിലെ എട്ട് കക്ഷികള്‍ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇവരില്‍ മുഹമ്മദ് ഹാഷിം അന്‍സാരി, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവരൊഴികെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹര്‍ജി നല്‍കാനാണ് നീക്കം. ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ നിലപാടെടുത്തത്.

ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജി വേണമെന്ന് വാദിച്ചു. സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്.