ചലച്ചിത്രതാരവും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചിതയായി

ചലച്ചിത്രതാരവും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചിതയായി. ഭര്ത്താവ് സുബോധ് മസ്കാരയില് നിന്ന് വിവാഹമോചിതയാകാന് തീരുമാനിച്ച കാര്യം നന്ദിത സ്ഥിരീകരിച്ചതായി ദേശീയ ഡിഎന്എ റിപ്പോര്ട്ട് ചെയ്തു. നന്ദിത രണ്ടാമത്തെ തവണയാണ് വിവാഹ മോചിതയാകുന്നത്. 2002ല് സൗമ്യ സെന്നിനെ വിവാഹം കഴിച്ച ഇവര് 2007ല് വിവാഹമോചിതയായി. 2010ലാണ് സുബോധുമായുള്ള വിവാഹം നടന്നത്.
 | 

ചലച്ചിത്രതാരവും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചിതയായി

മുംബൈ: ചലച്ചിത്രതാരവും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചിതയായി. ഭര്‍ത്താവ് സുബോധ് മസ്‌കാരയില്‍ നിന്ന് വിവാഹമോചിതയാകാന്‍ തീരുമാനിച്ച കാര്യം നന്ദിത സ്ഥിരീകരിച്ചതായി ദേശീയ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. നന്ദിത രണ്ടാമത്തെ തവണയാണ് വിവാഹ മോചിതയാകുന്നത്. 2002ല്‍ സൗമ്യ സെന്നിനെ വിവാഹം കഴിച്ച ഇവര്‍ 2007ല്‍ വിവാഹമോചിതയായി. 2010ലാണ് സുബോധുമായുള്ള വിവാഹം നടന്നത്.

വിവാഹമോചനത്തിന് കാരണം എന്താണെന്ന് നന്ദിത വ്യക്തമാക്കിയിട്ടില്ല. പിരിയാന്‍ തീരുമാനിച്ചുവെന്നും ഇക്കാര്യത്തില്‍ വേദനയുണ്ടെന്നും മാത്രമായിരുന്നു ഇവരുടെ പ്രതികരണം. മകന്റെ കാര്യത്തിനാണ് മുന്‍ഗണനയെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ പറഞ്ഞു. വിദേശത്തായതിനാല്‍ സുബോധിന്റെ പ്രതികരണവും ലഭ്യമായിട്ടില്ല.