യുവനടന്‍ അങ്കിള്‍ എന്ന് വിളിച്ചു, ദേഷ്യത്തില്‍ ഫോണ്‍ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ; വീഡിയോ

യുവതാരം അങ്കിള് എന്ന് വിളിച്ചതിലെ ദേഷ്യം വേദിയില് പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പര് താരം നന്ദമൂരി ബാലകൃഷ്ണ.
 | 
യുവനടന്‍ അങ്കിള്‍ എന്ന് വിളിച്ചു, ദേഷ്യത്തില്‍ ഫോണ്‍ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ; വീഡിയോ

യുവതാരം അങ്കിള്‍ എന്ന് വിളിച്ചതിലെ ദേഷ്യം വേദിയില്‍ പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ. സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞായിരുന്നു താരത്തിന്റെ രോഷപ്രകടനം. സേഹരി എന്ന തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിലെ നായക നടന്‍ മുഖ്യാതിഥിയായ ബാലകൃഷ്ണയെ അങ്കിള്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്തതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്. ബാലയ്യയുടെ മുഖത്ത് പെട്ടെന്ന് തന്നെ ദേഷ്യം ഇരുണ്ടുകൂടി. ഇതു കണ്ട യുവനടന്‍ പെട്ടെന്ന് തിരുത്തി.

പക്ഷേ ബാലയ്യയുടെ രോഷം ശമിപ്പിക്കാന്‍ അതുകൊണ്ടൊന്നും ആയില്ലെന്ന് ചടങ്ങിന്റെ പിന്നീടുള്ള ഭാഗങ്ങളുടെ വീഡിയോ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ബാലയ്യയ്ക്ക് ഫോണ്‍ വന്നത്. ഫോണ്‍ ഒന്ന് എടുത്ത് നോക്കിയ ശേഷം താരം സ്‌റ്റേജിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പ്രകാശനത്തിനായി കൊണ്ടുവന്ന പോസ്റ്റര്‍ പൊതിഞ്ഞിരുന്ന പേപ്പര്‍ ദേഷ്യത്തില്‍ വലിച്ചു കീറുന്നതും പോസ്റ്ററില്‍ തൊടാന്‍ ശ്രമിച്ച നടന്റെ കൈ ബാലകൃഷ്ണ തട്ടിമാറ്റുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം