നാരദ ജയന്തി മാധ്യമ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ആർ.എസ്.എസ് മുഖപത്രം

നാരദ മഹർഷിയുടെ ജൻമദിനമായ മെയ് ആറ് മാധ്യമ ദിനമായി ആചരിക്കാൻ ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ. ആർ.എസ്.എസ് അഖിൽ ഭാരതീ സഹ പ്രചാർ പ്രമുഖ് ജെ. നന്ദകുമാർ, ടൈംസ് ഓഫ് ഇന്ത്യ മുൻ മുംബൈ ബ്യൂറോ ചീഫ് ബാലകൃഷ്ണൻ, ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ. ജി സുരേഷ് എന്നിവരുടെ ലേഖനങ്ങളാണ് മാധ്യമ ദിനത്തോട് അനുബന്ധിച്ച് ഓർഗനൈസർ പ്രസിദ്ധീകരിച്ചത്.
 | 
നാരദ ജയന്തി മാധ്യമ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ആർ.എസ്.എസ്  മുഖപത്രം

 

മുംബൈ: നാരദ മഹർഷിയുടെ ജൻമദിനമായ മെയ് ആറ് മാധ്യമ ദിനമായി ആചരിക്കാൻ ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ. ആർ.എസ്.എസ് അഖിൽ ഭാരതീ സഹ പ്രചാർ പ്രമുഖ് ജെ. നന്ദകുമാർ, ടൈംസ് ഓഫ് ഇന്ത്യ മുൻ മുംബൈ ബ്യൂറോ ചീഫ് ബാലകൃഷ്ണൻ, ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ. ജി സുരേഷ് എന്നിവരുടെ ലേഖനങ്ങളാണ് മാധ്യമ ദിനത്തോട് അനുബന്ധിച്ച് ഓർഗനൈസർ പ്രസിദ്ധീകരിച്ചത്. നാരദ ജയന്തിയായ ജ്യേഷ്ഠ ശുദ്ധി ദ്വിതീയ ഇത്തവണ മെയ് ആറിനായിരുന്നു. ഈ ദിനം മാധ്യമ ദിനമായി ആചരിക്കാനാണ് പാർട്ടി മുഖപത്രത്തിലെ ലേഖനം ആഹ്വാനം ചെയ്യുന്നത്.

പ്രപഞ്ചത്തിലെ ആദ്യ റിപ്പോർട്ടർ നാരദനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയവാദികൾ അദ്ദേഹത്തിന്റെ ജന്മദിനം മാധ്യമദിനമായി ആചരിച്ചുവരികയാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. സിനിമയിലും മതേതര വ്യവഹാരങ്ങളിലും നാരദനെ മോശമായും യുദ്ധവെറിയനായും ചിത്രീകരിക്കുന്നതാണ് നാരദ ജയന്തി ആഘോഷത്തിൽ പലരും നെറ്റി ചുളിക്കാൻ കാരണം. എന്നാൽ യഥാർത്ഥത്തിൽ, നാരദൻ ഒരു ദാർശനികനും നിയമനിർമാതാവും ആശയവിനിമ ചാതുരിയുള്ള ആളുമായിരുന്നുവെന്നും നന്ദകുമാർ എഴുതിയ ‘ജ്ഞാന രക്ഷാധികാരി’ എന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു. പാവനമായ ദൗത്യം ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയവിനിമയങ്ങൾ. അത് സത്യത്തിന്റെയും ധർമത്തിന്റെയും മഹാവിജയമായിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.