കള്ളപ്പണം: മോഡിയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

വിദേശ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. മോഡി വിശ്വസ്തനായ നേതാവാണെന്നും ഇമ്രാൻ പറഞ്ഞു.
 | 
കള്ളപ്പണം: മോഡിയെ പ്രശംസിച്ച്  ഇമ്രാൻ ഖാൻ

 

ഇസ്ലാമാബാദ്: വിദേശ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. മോഡി വിശ്വസ്തനായ നേതാവാണെന്നും ഇമ്രാൻ പറഞ്ഞു.

പാക്കിസ്ഥാനിൽ ഇതേ ആവശ്യത്തിനായി ഏറെക്കാലമായി ശബ്ദമുയർത്തുന്ന നേതാവാണ് ഇമ്‌റാൻ ഖാൻ. 2013ലെ പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ നവാസ് ഷരീഫ് സർക്കാർ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ സമരമുഖത്താണ് ഇമ്രാൻ.

അടുത്തിടെ ഉണ്ടായ കാശ്മീർ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഇമ്രാന്റെ വാക്കുകൾ നയതന്ത്ര വൃത്തങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്.