കമ്മാരസംഭവം യാഥാര്‍ത്ഥ്യമാകുന്നു; മോഡിയുടെ ജീവിതകഥ ഇനി സിനിമ

കമ്മാരസംഭവം സിനിമയിലെ സംഭവങ്ങള് യാഥാര്ത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപനം. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആയിരിക്കും ചിത്രത്തില് നരേന്ദ്ര മോഡിയുടെ വേഷം കൈകാര്യം ചെയ്യുക. ഇന്ത്യന് വനിതാ ബോക്സിംഗ് ഇതിഹാസം മേരികോമിന്റെ ബയോപിക് തിരശീലയിലെത്തിച്ച ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പിഎം നരേന്ദ്ര മോദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്.
 | 
കമ്മാരസംഭവം യാഥാര്‍ത്ഥ്യമാകുന്നു; മോഡിയുടെ ജീവിതകഥ ഇനി സിനിമ

മുംബൈ: കമ്മാരസംഭവം സിനിമയിലെ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപനം. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആയിരിക്കും ചിത്രത്തില്‍ നരേന്ദ്ര മോഡിയുടെ വേഷം കൈകാര്യം ചെയ്യുക. ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ഇതിഹാസം മേരികോമിന്റെ ബയോപിക് തിരശീലയിലെത്തിച്ച ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പിഎം നരേന്ദ്ര മോദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും. ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളാണ് പ്രധാന ലോക്കേഷന്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായിട്ടുണ്ടായതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയൊക്കെ മോശമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചുട്ടുള്ളതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.