സീരിയല്‍ നടിയുടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കല്ല് വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

നാഗീന് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ മൗനി റോയിയുടെ കാറിന് മുകളിലാണ് കല്ല് വീണത്.
 | 
സീരിയല്‍ നടിയുടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കല്ല് വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

മുംബൈ: സീരിയല്‍ നടിയുടെ കാറിന് മുകളിലേക്ക് 11 നില ഉയരത്തില്‍ നിന്ന് കല്ല് വീണു. നാഗീന്‍ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ മൗനി റോയിയുടെ കാറിന് മുകളിലാണ് കല്ല് വീണത്. കാറിന്റെ സ്ലൈഡിംഗ് റൂഫ് തകര്‍ത്ത കല്ലില്‍ നിന്ന് തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. മുംബൈ മെട്രോയുടെ നിര്‍മാണം നടക്കുന്ന പ്രദേശത്തായിരുന്നു സംഭവം. കല്ല് വീണ് തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ നടി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

റോഡില്‍ കൂടി ആരെങ്കിലും നടന്ന് പോകുമ്പോഴാണ് ഇപ്രകാരം സംഭവിച്ചിരുന്നതെങ്കില്‍ എന്ന് താരം ചോദിക്കുന്നു. മുംബൈ മെട്രോയുടെ ഉത്തരവാദിത്ത രാഹിത്യത്തില്‍ എന്ത് ചെയ്യണമെന്നാണ് നിര്‍ദേശിക്കുന്നതെന്നും ആരാധകരോട് താരം ചോദിക്കുന്നു.