വിക്രം ലാന്‍ഡറിനെ തേടി നാസയുടെ ഓര്‍ബിറ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തും

സോഫ്റ്റ് ലാന്ഡിംഗിനിടയില് സിഗ്നല് നഷ്ടമായ വിക്രം ലാന്ഡറിനെ തേടി നാസയുടെ ഓര്ബിറ്റര് എത്തും.
 | 
വിക്രം ലാന്‍ഡറിനെ തേടി നാസയുടെ ഓര്‍ബിറ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തും

ന്യൂഡല്‍ഹി: സോഫ്റ്റ് ലാന്‍ഡിംഗിനിടയില്‍ സിഗ്നല്‍ നഷ്ടമായ വിക്രം ലാന്‍ഡറിനെ തേടി നാസയുടെ ഓര്‍ബിറ്റര്‍ എത്തും. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യസ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് മുകളിലൂടെ നാസയുടെ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തും. ചൊവ്വാഴ്ചയായിരിക്കും ഇത്. ഈ പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ലക്ഷ്യം.

ലഭിക്കുന്ന ചിത്രങ്ങള്‍ നാസ ഐഎസ്ആര്‍ഒയ്ക്ക് കൈമാറും. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പ്രോജക്ട് ശാസ്ത്രജ്ഞന്‍ നോഹ് പെട്രോയെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാസ ദൗത്യത്തിലൂടെ വിക്രം ലാന്‍ഡറിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

സോഫ്റ്റ് ലാന്‍ഡിംഗിന്റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ഇതോടെ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറിയ ലാന്‍ഡര്‍ ചെരിഞ്ഞ നിലയിലാണ് ചന്ദ്രോപരിതലത്തില്‍ വീണതെന്ന് വ്യക്തമായിരുന്നു. ലാന്‍ഡറിനെ ഉണര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.