മമ്മൂട്ടി മാപ്പ് ചോദിച്ചെന്ന പോസ്റ്റില്‍ വിവാദം; പോസ്റ്റ് മുക്കി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍

മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാര്ഡിന് പരിഗണിക്കാതിരുന്ന സംഭവത്തില് വിവാദം രൂക്ഷം.
 | 
മമ്മൂട്ടി മാപ്പ് ചോദിച്ചെന്ന പോസ്റ്റില്‍ വിവാദം; പോസ്റ്റ് മുക്കി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍

ന്യൂഡല്‍ഹി: മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കാതിരുന്ന സംഭവത്തില്‍ വിവാദം രൂക്ഷം. മമ്മൂട്ടി തന്നോട് മാപ്പ് പറഞ്ഞുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ ഒടുവില്‍ പോസ്റ്റുകള്‍ മുക്കി. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മമ്മൂട്ടിയെ പരിഗണിക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ റവൈലിന്റെ പേജില്‍ തെറിവിളികളുമായെത്തി. ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചുവെന്ന അവകാശ വാദവുമായി റവൈല്‍ രംഗത്തെത്തി.

മമ്മൂട്ടി നായകനായ പേരന്‍പ് മേഖലാ ജൂറി തഴഞ്ഞതാണെന്നും കേന്ദ്ര ജൂറിയുടെ മുമ്പില്‍ ഈ ചിത്രം എത്തിയിട്ടില്ലെന്നും ജൂറിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇതിനാല്‍ അറിയിക്കുകയാണെന്നും താന്‍ മമ്മൂട്ടിക്ക് സന്ദേശമയച്ചുവെന്നായിരുന്നു പോസ്റ്റ്. പിന്നാലെ മമ്മൂട്ടിയുടെ മറുപടി തനിക്ക് ലഭിച്ചതായി റവൈല്‍ പോസ്റ്റിട്ടു. വിഷയം തനിക്ക് അറിയില്ലെന്നും എന്തായാലും താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് മമ്മൂട്ടി അറിയിച്ചെന്നുമായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

മമ്മൂട്ടി മാപ്പ് ചോദിച്ചെന്ന പോസ്റ്റില്‍ വിവാദം; പോസ്റ്റ് മുക്കി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍

ഇതിലും മമ്മൂട്ടി ആരാധകരുടെ പൊങ്കാല തുടര്‍ന്നു. ഇതിനു പിന്നാലെ പോസ്റ്റുകള്‍ പ്രൊഫൈലില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇത്തവണ അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്ന വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് സ്വയം വിശദീകരിക്കാന്‍ ശ്രമിച്ച് ജൂറി ചെയര്‍മാന്‍ തിരിച്ചടിയേറ്റു വാങ്ങിയത്. സംഘപരിവാര്‍ അനുകൂല അവാര്‍ഡ് നിര്‍ണ്ണയമാണ് ഇത്തവണ നടന്നതെന്നാണ് ആരോപണം.