പശ്ചിമഘട്ടത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഹരിത ട്രൈബ്യൂണൽ

പശ്ചിമഘട്ടത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി ലോല മേഖലയിൽ ക്വാറികളും വൻ വ്യവസായങ്ങളും അനുവദിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. അന്തിമ വിജ്ഞാപനം വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും പശ്ചിമഘട്ടം സംരക്ഷണം ഉറപ്പുവരുത്തണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
 | 

പശ്ചിമഘട്ടത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി ലോല മേഖലയിൽ ക്വാറികളും വൻ വ്യവസായങ്ങളും അനുവദിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. അന്തിമ വിജ്ഞാപനം വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും പശ്ചിമഘട്ടം സംരക്ഷണം ഉറപ്പുവരുത്തണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ട്രൈബ്യൂണൽ വിധി. അന്തിമവിജ്ഞാപനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രത്തോട് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കേന്ദ്രത്തോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. കേരളത്തിന്റെയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും വാദം കേട്ട ശേഷമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിധി പറഞ്ഞത്.