നയന്‍താര സംവിധാന രംഗത്തേക്ക്? പുതിയ ചിത്രത്തില്‍ സഹസംവിധായിക

നയന്താര കളക്ടറുടെ ഗെറ്റപ്പിലെത്തുന്ന തമിഴ് ചിത്രമാണ് അരം. ചിത്രത്തില് നായികയായ കളക്ടറെ കൂടാതെ മറ്റൊരു പ്രധാന റോള് കൂടി നയന്താര കൈകാര്യം ചെയ്യുന്നുണ്ട്. നവാഗതനായ ഗോപി നൈനാര് സംവിധാനം ചെയ്യുന്ന സിനിമയില് സഹസംവിധായിക ആയിരിക്കുകയാണ് നയന്സ്. മറ്റു താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാല് ഉടന് തന്നെ കാരവനിലേക്ക് ഓടുന്ന പ്രകൃതമല്ല നയന്താരയുടേതെന്നും ഷൂട്ടിംഗിന്റെ എല്ലാ ഘട്ടത്തിലും തനിക്ക് നടിയുടെ പൂര്ണ്ണ പിന്തുണയുണ്ടായിരുന്നെന്നുമാണ് ഗോപി പറയുന്നത്.
 | 

നയന്‍താര സംവിധാന രംഗത്തേക്ക്? പുതിയ ചിത്രത്തില്‍ സഹസംവിധായിക

നയന്‍താര കളക്ടറുടെ ഗെറ്റപ്പിലെത്തുന്ന തമിഴ് ചിത്രമാണ് അരം. ചിത്രത്തില്‍ നായികയായ കളക്ടറെ കൂടാതെ മറ്റൊരു പ്രധാന റോള്‍ കൂടി നയന്‍താര കൈകാര്യം ചെയ്യുന്നുണ്ട്. നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സഹസംവിധായിക ആയിരിക്കുകയാണ് നയന്‍സ്. മറ്റു താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാരവനിലേക്ക് ഓടുന്ന പ്രകൃതമല്ല നയന്‍താരയുടേതെന്നും ഷൂട്ടിംഗിന്റെ എല്ലാ ഘട്ടത്തിലും തനിക്ക് നടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നെന്നുമാണ് ഗോപി പറയുന്നത്.

സിനിമയുടെ മിക്ക സീക്വന്‍സുകളിലും നയന്‍താര ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹസംവിധായികയുടെ റോളും അവര്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നയന്‍താരയുടെ സഹകരണം കൊണ്ടുമാത്രം 25 ദിവസം കൊണ്ട് സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്ത് തീര്‍ത്തെന്നും കഠിനമായ ചൂടായിരുന്നിട്ടു പോലും ഷൂട്ടിങിന് ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നെന്നും ഗോപി പറഞ്ഞു.

ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം പേറുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കളക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ നയന്‍ താരയെത്തുന്നത്. വിഘ്നേശ്, രമേശ്, സുനു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഛായാഗ്രഹണം ഓം പ്രകാശ്. ഈ മാസം തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്.