എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

എന്ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചു. ബിഹാര് ഗവര്ണര് രാം നാഥ് കോവിന്ദ് ആണ് സ്ഥാനാര്ത്ഥി. അഭിഭാഷകനായ കോവിന്ദ് ഉത്തര്പ്രദേശിലെ കാണ്പൂര് സ്വദേശിയാണ്.
 | 

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദ് ആണ് സ്ഥാനാര്‍ത്ഥി. അഭിഭാഷകനായ കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. ബിജെപി ദളിത് മോര്‍ച്ചയുടെ 1998-2002 കാലഘട്ടത്തിലെ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.

1977 മുതല്‍ 79 വരെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന കോവിന്ദ് 1980 മുതല്‍ 93 വരെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ആയിരുന്നു. 1994ല്‍ രാജ്യസഭയില്‍ എത്തി. 12 വര്‍ഷം രാജ്യസഭാ എംപിയായി പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അമിത്ഷായാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഉപരാഷ്
ട്രപതി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു.