കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; മറികടന്നത് റഷ്യയെ

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില് ഇന്ത്യ മൂന്നാം സ്ഥാനത്ത്.
 | 
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; മറികടന്നത് റഷ്യയെ

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 24,248 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് 20,000ലേറെ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 425 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തുണ്ടായത്. ആകെ മരണസംഖ്യ ഇതോടെ 19,693 ആയി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തേക്ക് മാറിയ റഷ്യയില്‍ 6.81 ലക്ഷം രോഗികളാണുള്ളത്. 16 ലക്ഷത്തിലേറെ രോഗികളുള്ള ബ്രസീലും 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയുമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ 2.06 ലക്ഷത്തിന് മേലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്‌നാട്ടില്‍ 1,11,151 രോഗികളാണ് ഉള്ളത്. ഡല്‍ഹിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷമായിട്ടുള്ളത്. ഗുജറാത്തില്‍ 36,123 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ നിരക്കിനേക്കാള്‍ മുകളിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.