വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പര്‍; വശങ്ങളില്‍ വരകള്‍; കാഴ്ചവൈകല്യമുള്ളവര്‍ക്കായി പുതിയ നോട്ടുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാണാം

കറന്സി നോട്ടുകളില് കാഴ്ചാ വൈകല്യമുള്ളവര്ക്കായി നിരവധി പരിഷ്കാരങ്ങള് റിസര്വ് ബാങ്ക് ഏര്പ്പെടുത്താറുണ്ട്. കറന്സിയില് തൊട്ടു നോക്കി തിരിച്ചറിയാനുള്ള സംവിധാനങ്ങളാണ് ഏര്പ്പെടുത്താറുള്ളത്. അടുത്തിടെ പുറത്തിറക്കിയ 1000ത്തിന്റെയും 500ന്റെയും 100ന്റെയും നോട്ടുകളില് വളരെ പ്രത്യേകതയുള്ള പരിഷ്കാരങ്ങളാണ് വരുത്തിയത്.
 | 

വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പര്‍; വശങ്ങളില്‍ വരകള്‍; കാഴ്ചവൈകല്യമുള്ളവര്‍ക്കായി പുതിയ നോട്ടുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാണാം

കൊച്ചി: കറന്‍സി നോട്ടുകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി നിരവധി പരിഷ്‌കാരങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്താറുണ്ട്. കറന്‍സിയില്‍ തൊട്ടു നോക്കി തിരിച്ചറിയാനുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താറുള്ളത്. അടുത്തിടെ പുറത്തിറക്കിയ 1000ത്തിന്റെയും 500ന്റെയും 100ന്റെയും നോട്ടുകളില്‍ വളരെ പ്രത്യേകതയുള്ള പരിഷ്‌കാരങ്ങളാണ് വരുത്തിയത്.

വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പറുകള്‍

ഇടതുവശത്തു നിന്ന് വലതുവശത്തേക്ക് വലിപ്പം കൂടി വരുന്ന വിധത്തിലാണ് പുതിയ നോട്ടുകളിലെ സീരിയല്‍ നമ്പറുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ തൊട്ടുനോക്കി സീരിയല്‍ നമ്പര്‍ മനസിലാക്കാന്‍ കഴിയും.

വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പര്‍; വശങ്ങളില്‍ വരകള്‍; കാഴ്ചവൈകല്യമുള്ളവര്‍ക്കായി പുതിയ നോട്ടുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാണാം

ബ്ലീഡ് ലൈനുകള്‍

വശങ്ങളില്‍ പുതുതായി ഉള്‍പ്പെടുത്തിയ വരകളാണ് ഇവ. അല്‍പം തടിച്ചു നില്‍ക്കുന്ന ഈ വരകളില്‍ തൊട്ടു നോക്കിയാല്‍ ഏതു നോട്ടാണെന്ന് കാഴ്ചയില്ലാത്തവര്‍ക്ക് മനസിലാക്കാം. 1000 രൂപയുടെ നോട്ടുകളില്‍ 6 വരകളും 500 രൂപ നോട്ടുകളില്‍ 5 വരകളും 100രൂപയില്‍ 4 വരകളും ഉണ്ടാവും. ഇത് നോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മാറ്റമാണ്.

വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പര്‍; വശങ്ങളില്‍ വരകള്‍; കാഴ്ചവൈകല്യമുള്ളവര്‍ക്കായി പുതിയ നോട്ടുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാണാം

തിരിച്ചറിയല്‍ ചിഹ്നങ്ങള്‍

നോട്ടുകളുടെ തിരിച്ചറിയല്‍ മാര്‍ക്കുകളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. നോട്ടുകളുടെ ഇടതുവശത്തായി കാണുന്ന കറുത്ത അടയാളമാണ് തിരിച്ചറിയല്‍ ചിഹ്നം. 1000 രൂപ നോട്ടില്‍ ഇത് ഡയമണ്ട് ആകൃതിയിലും 500 രൂപ നോട്ടില്‍ വൃത്താകൃതിയിലും 100 രൂപ നോട്ടില്‍ ത്രികോണാകൃതിയിലുമാണ് ഉള്ളത്.

വലിപ്പം കൂടിവരുന്ന സീരിയല്‍ നമ്പര്‍; വശങ്ങളില്‍ വരകള്‍; കാഴ്ചവൈകല്യമുള്ളവര്‍ക്കായി പുതിയ നോട്ടുകളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കാണാം