‘നിലോഫർ’ ചുഴലിക്കാറ്റ് വരുന്നു: കേരളത്തിനും ഭീഷണി

ഹുദ്ഹുദ് ചുഴലിക്കാറ്റിന് ശേഷം അറബിക്കടലിൽ നിലോഫർ ചുഴലിക്കാറ്റ് രൂപമെടുത്തു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന നിലോഫർ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കർണാടക, ലക്ഷദീപ് എന്നിവിടങ്ങളിൽ നാശം വിതയ്ക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
 | 
‘നിലോഫർ’ ചുഴലിക്കാറ്റ് വരുന്നു: കേരളത്തിനും ഭീഷണി

ന്യൂഡൽഹി: ഹുദ്ഹുദ് ചുഴലിക്കാറ്റിന് ശേഷം അറബിക്കടലിൽ നിലോഫർ ചുഴലിക്കാറ്റ് രൂപമെടുത്തു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന നിലോഫർ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കർണാടക, ലക്ഷദീപ് എന്നിവിടങ്ങളിൽ നാശം വിതയ്ക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

കടലിനു മീതേ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചുഴലി ബുധനാഴ്ചയോടെ ഗുജറാത്ത്, പാകിസ്ഥാനിലെയും തീരങ്ങളിൽ എത്തും. കേരള തീരത്ത് തുലാവർഷം ശക്തമായി പെയ്യാനിടയാക്കിയ ന്യൂനമർദമാണ് നിലോഫർ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. കേരള തീരത്തോടു ചേർന്ന് പോകുന്ന കപ്പലുകളോടും മീൻപിടുത്തക്കാരോടും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.