രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; പലയിടത്തും കിലോയ്ക്ക് 100 രൂപ

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പല സംസ്ഥാനങ്ങളിലും കിലോയ്ക്ക് 100 രൂപയോ അതിലധികമോ ആണ് വില.
 | 
രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; പലയിടത്തും കിലോയ്ക്ക് 100 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പല സംസ്ഥാനങ്ങളിലും കിലോയ്ക്ക് 100 രൂപയോ അതിലധികമോ ആണ് വില. ഭോപ്പാലില്‍ 80 രൂപയാണ് ഉള്ളിവില. ഇത് 120 രൂപയായി ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ചെന്നൈയില്‍ 90 രൂപയാണ് വില. ഒഡീഷയിലും മുംബൈയിലും 70 രൂപയായി വില ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ മഴ മൂലം 54 ലക്ഷം ഹെക്ടറില്‍ സവാളകൃഷി നശിച്ചതിനെത്തുടര്‍ന്നാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ. ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രാതിനിധ്യമുള്ള കമ്മിറ്റിയുടെ ചൊവ്വാഴ്ച യോഗം ചേര്‍ന്നു.

സവാള വില നിയന്ത്രിക്കാനും ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാനും സമിതി തീരുമാനിച്ചു. ഇതിനായി ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവു വരുത്താനും തീരുമാനമായി.