വിമാനം വൈകിയതിലെ രോഷപ്രകടനം; കണ്ണന്താനത്തിന്റെ വിശദീകരണം തള്ളി യുവതി

ഇംഫാല് വിമാനത്താവളത്തില് വെച്ച് കയര്ത്തു സംസാരിച്ച സംഭവത്തില് കേന്ദ്രമന്ത്രി അല്ഫോന്സ് കണ്ണന്താനത്തിന്റെ വിശദീകരണം തള്ളി യുവതി. നിരാല സിന്ഹ എന്ന ഡോക്ടറാണ് കണ്ണന്താനത്തോട് കയര്ത്തത്. രാഷ്ട്രപതിയുടെ വിമാനത്തിനു വേണ്ടി മറ്റു വിമാനങ്ങള് വൈകിപ്പിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
 | 

വിമാനം വൈകിയതിലെ രോഷപ്രകടനം; കണ്ണന്താനത്തിന്റെ വിശദീകരണം തള്ളി യുവതി

ന്യൂഡല്‍ഹി: ഇംഫാല്‍ വിമാനത്താവളത്തില്‍ വെച്ച് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വിശദീകരണം തള്ളി യുവതി. നിരാല സിന്‍ഹ എന്ന ഡോക്ടറാണ് കണ്ണന്താനത്തോട് കയര്‍ത്തത്. രാഷ്ട്രപതിയുടെ വിമാനത്തിനു വേണ്ടി മറ്റു വിമാനങ്ങള്‍ വൈകിപ്പിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

എന്നാല്‍ താന്‍ കാരണം വിമാനം വൈകിയെന്ന് തെറ്റിദ്ധരിച്ച യുവതി ക്ഷോഭിക്കുകയായിരുന്നുവെന്നാണ് കണ്ണന്താനം വിശദീകരിച്ചത്. സംഭവത്തില്‍ പരിഭവമില്ലെന്നും യുവതി കാര്യമറിയാതെയാണ് പ്രതികരിച്ചതെന്നും കണ്ണന്താനം പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊഴികെ ഒരു മന്ത്രിക്കും വിമാനത്താവളങ്ങളില്‍ പ്രത്യേക കീഴ്‌വഴക്കമില്ലെന്നും മന്ത്രി പറഞ്ഞു.

പക്ഷേ തന്നെ ആശ്വസിപ്പിക്കാന്‍ കണ്ണന്താനം ഒന്നും ചെയ്തില്ലെന്ന് നിരാല പറഞ്ഞു. ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാറ്റ്‌നയിലേക്കുള്ള യാത്രയിലായിരുന്നു താന്‍. വിഐപി സംസ്‌കാരം മൂലമുണ്ടായ ബുദ്ധിമുട്ടിനെതിരെയാണ് താന്‍ പ്രതികരിച്ചത്. വിഐപി സംസ്‌കാരം മൂലം സാധാരണക്കാര്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്നു. ഇത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞതായും അവര്‍ പറഞ്ഞു.

നവംബര്‍ 21നാണ് യുവതി കേന്ദ്രമന്ത്രിക്കു നേരെ കയര്‍ത്തത്. രാഷ്ട്രപതിയുടെ വിമാനം എത്തുന്നതിനാല്‍ മറ്റു വിമാനങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു. ഇതു മൂലം നിരാലയ്ക്ക് തന്റെ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.