വധശിക്ഷ അരികെ; നിര്‍ഭയ പ്രതികളുടെ അന്ത്യാഭിലാഷം ആരായുന്ന നോട്ടീസ് നല്‍കി

നിര്ഭയ കേസില് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്ന പ്രതികളുടെ അന്ത്യാഭിലാഷം ആരായുന്ന നോട്ടീസ് നല്കി.
 | 
വധശിക്ഷ അരികെ; നിര്‍ഭയ പ്രതികളുടെ അന്ത്യാഭിലാഷം ആരായുന്ന നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്ന പ്രതികളുടെ അന്ത്യാഭിലാഷം ആരായുന്ന നോട്ടീസ് നല്‍കി. ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കില്‍ അത് ആര്‍ക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്.

മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്. എന്നാല്‍ നോട്ടീസിന് ഇവര്‍ ആരും മറുപടി നല്‍കിയിട്ടില്ല. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് കോടതി പുറപ്പെടുവിച്ചത്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു.