നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നു; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു;

നിര്ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.
 | 
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നു; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു;

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് 3-ാം തിയതി നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുമെന്നാണ് വാറണ്ടില്‍ പറയുന്നത്. പുലര്‍ച്ചെ 6 മണിക്ക് ശിക്ഷ നടപ്പാക്കും. പ്രതികള്‍ക്കായി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ മരണ വാറണ്ടാണ് ഇത്. പ്രതികള്‍ ദയാഹര്‍ജിയും മറ്റു നിയമ നടപടികളും സ്വീകരിച്ചതോടെ ആദ്യ രണ്ട് വാറണ്ടുകളില്‍ ശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്ന് പ്രതികള്‍ക്ക് ഇനി നിയമപരമായി മുന്നില്‍ മറ്റു വഴികളില്ലെന്നും കോടതികളില്‍ ഇവരുടെ അപ്പീലുകള്‍ ഒന്നും നിലവിലില്ലെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.