ജയിലില്‍ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് കോടതിയില്‍

ജയിലിനുള്ളില് വെച്ച് സ്വവര്ഗ്ഗ ലൈംഗികതയ്ക്ക് നിര്ബന്ധിക്കപ്പെട്ടുവെന്ന് നിര്ഭയ കേസ് പ്രതി മുകേഷ് സിങ്.
 | 
ജയിലില്‍ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് കോടതിയില്‍

ന്യൂഡല്‍ഹി: ജയിലിനുള്ളില്‍ വെച്ച് സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കപ്പെട്ടുവെന്ന് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്. സുപ്രീം ംകോടതിയിലാണ് മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെയാണ് മുകേഷ് സിങ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഉച്ചക്ക് 12.30നാണ് വാദം കേള്‍ക്കുകയായിരുന്നു. നിര്‍ഭയ കേസിലെ മുഖ്യപ്രതി റാം സിങ് ജയിലില്‍ കൊല്ലപ്പെട്ടിട്ടും അത് ആത്മഹത്യയാക്കി മാറ്റുകയായിരുന്നുവെന്നും മുകേഷ് സിങ് പറഞ്ഞു.

ഇന്നലെ ഹര്‍ജി പരിഗണിച്ചിരുന്നു. ഫെബ്രുവരി 1ന് വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ ഹര്‍ജിയായതിനാല്‍ അടിയന്തര പ്രാധാന്യമുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ കേസ് ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ദയാഹര്‍ജി തള്ളിയ തീരുമാനം കോടതി പരിശോധിക്കണമെന്നും മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നുമാണ് മുകേഷ് സിങ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ മാസം 17നാണു മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. കേസിലെ മറ്റ് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. ഇവരും ഉടന്‍ തന്നെ ദയാഹര്‍ജി നല്‍കുമെന്നാണ് സൂചന.