നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിങ് സുപ്രീം കോടതിയില്‍; ഹര്‍ജി പരിഗണിക്കുമെന്ന് കോടതി

നിര്ഭയ കേസ് പ്രതി മുകേഷ് സിങ് നല്കിയ ഹര്ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി.
 | 
നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിങ് സുപ്രീം കോടതിയില്‍; ഹര്‍ജി പരിഗണിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെയാണ് മുകേഷ് സിങ് കോടതിയെ സമീപിച്ചത്. ഫെബ്രുവരി 1ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ജനുവരി 22നാണ് വധശിക്ഷ നടപ്പാക്കാന്‍ കോടതി മരണ വാറണ്ട് നല്‍കിയിരുന്നത്. എന്നാല്‍ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ഇത് നീണ്ടു. ദയാഹര്‍ജിക്കൊപ്പം പ്രസിഡന്റിന് തന്റെ ഡയറി കൂടി നല്‍കണമെന്നാവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

170 പേജുകളുള്ള തന്റെ ഡയറി ദയാഹര്‍ജി നല്‍കുന്ന സമയത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് നല്‍കണമെന്നാണ് ആവശ്യം.